Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരളത്തിലും പോളിംഗ് ബൂത്തും വോട്ടെടുപ്പും..! ഇത് മൂന്നാം തവണയാണ് റഷ്യന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്നത്...

15 MARCH 2024 02:53 PM IST
മലയാളി വാര്‍ത്ത

വിയോജിപ്പിന്റെ സ്വരങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തി 24 വർഷക്കാലമായി ഭരണം തുടരുന്ന വ്ലാദിമിർ പുതിന്റെ റഷ്യ വീണ്ടും പോളിങ് ബൂത്തിലേക്ക്.മൂന്നുദിവസം നീളുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാരംഭിക്കും. യുക്രൈന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത റഷ്യൻനിയന്ത്രിതപ്രദേശങ്ങളിലും വോട്ടെടുപ്പുണ്ട്. മേയിലാണ് ഫലപ്രഖ്യാപനം. പ്രസിഡന്റ് പുതിന്റെ അഞ്ചാംഭരണം ഉറപ്പാക്കുന്നതാണ് തിരഞ്ഞെടുപ്പ്. തുടർഭരണം നേടുന്നതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവുംകൂടുതൽക്കാലം(30 വർഷം) റഷ്യ ഭരിക്കുന്ന നേതാവെന്ന ഖ്യാതിയും 71-കാരനായ പുതിൻ സ്വന്തമാക്കും. 2030 വരെയാണ് ഭരണകാലയളവ്.അതെ സമയം റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലും പോളിംഗ് ബൂത്തൊരുക്കി അധികൃതര്‍. കേരളത്തിലുള്ള റഷ്യന്‍ പൗരന്‍മാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേണ്ടിയാണ് ഇത്തരമൊരു സജ്ജീകരണം ഒരുക്കിയത്.

 

തിരുവനന്തപുരത്തെ റഷ്യന്‍ ഫെഡറേഷന്റെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസില്‍ പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ ഇന്നലെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.ഇത് മൂന്നാം തവണയാണ് റഷ്യന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്നത് എന്ന് റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് നായര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.പോളിംഗ് പ്രക്രിയയില്‍ സഹകരിച്ചതിന് കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ പോളിംഗിന് വേണ്ട ക്രമീകരണങ്ങള്‍ക്കായി വലിയ സഹകരണമാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.

'പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടിലാണ് ഞങ്ങള്‍ പ്രാഥമിക വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യന്‍ ഫെഡറേഷനുകളിലെ പൗരന്മാര്‍ക്ക് അവസരം നല്‍കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്', ചെന്നൈയിലെ സീനിയര്‍ കോണ്‍സല്‍ ജനറല്‍ സെര്‍ജി അസുറോവ് പറഞ്ഞു.പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിന് റഷ്യന്‍ ഹൗസിനും ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറലിനും നന്ദി പറയുന്നതായി കേരളത്തിലുള്ള റഷ്യന്‍ പൗരയായ ഉലിയയും പറഞ്ഞു. വോട്ട് ചെയ്യാനെത്തിയവരെല്ലാം ഒന്നുകില്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരോ വിനോദസഞ്ചാരത്തിനായി എത്തിയവരോ ആണ്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നും ഉലിയ കൂട്ടിച്ചേര്‍ത്തു.മാര്‍ച്ച് 15 മുതല്‍ 17 വരെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ റഷ്യ ഒരുങ്ങുകയാണ്. റഷ്യന്‍ പൗരന്മാര്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ 11 ഇടങ്ങളില്‍ വോട്ട് ചെയ്യും.

 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എതിരായി മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിയോനിഡ് സ്ലട്ട്സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടിയുടെ വ്ലാഡിസ്ലാവ് ദവന്‍കോവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിനെതിരെ മത്സരിക്കുന്നത്.മൂന്ന് പേരും ക്രെംലിന്‍ അനുകൂലികളാണെന്നാണ് വിവരം. ഉക്രെയ്‌നിനെതിരായ റഷ്യയുടെ സൈനിക നടപടിക്ക് ആരും എതിരല്ല. അതേസമയം ഈ തിരഞ്ഞെടുപ്പിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് കുറഞ്ഞത് 2030 വരെ അദ്ദേഹത്തിന്റെ ഭരണം നീട്ടും. 2020 ലെ ഭരണഘടനാ ഭേദഗതിയാണ് അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനും 2036 വരെ അധികാരത്തില്‍ തുടരാനും അനുവദിക്കുന്നത്.യുക്രൈനിലെ യുദ്ധം രണ്ടുവർഷം പിന്നിട്ടതിനിടയിലാണ് റഷ്യൻ ജനത വിധിയെഴുതുന്നത്. പ്രതിപക്ഷനേതാവും പുതിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി ജയിലിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതും ഈയിടെയാണ്.

 

നവൽനിയുടെ മരണത്തിനുപിന്നിൽ പുതിനാണെന്നാണ് പരക്കേയുള്ള ആരോപണം. വിദൂര ഓൺലൈൻ വോട്ടിങ് സമ്പ്രദായം ആദ്യമായി ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.വോട്ടവകാശം വിനിയോഗിക്കണമെന്നും അത് ദേശത്തോടുള്ള ഭക്തിയുടെ പ്രകടനമാണെന്നും റഷ്യക്കാരോട് വ്യാഴാഴ്ച പുതിൻ അഭ്യർഥിച്ചു. 11.23 കോടി വോട്ടർമാരാണ് റഷ്യയിലുള്ളത്. വോട്ടവകാശമുള്ള 19 ലക്ഷം റഷ്യക്കാർ വിദേശത്താണ്. 2018-ലെ തിരഞ്ഞെടുപ്പിൽ 67.5 ശതമാനമായിരുന്നു പോളിങ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends