ഒരൊറ്റ ഫോണ്‍കോളില്‍ തേങ്ങയിടാന്‍ അന്യസംസ്ഥാന തൊഴിലാളികളെത്തും

പറമ്പിലെ തേങ്ങയിടാന്‍ ഒരു ഫോണ്‍ കോള്‍ മതി. ഛത്തീസ്ഗഡ് സ്വദേശികളാണ് മെഷിന്‍ ഉപയോഗിച്ച് തെങ്ങു കയറാന്‍ വരുന്നത്. ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ വീട്ടിലെത്തുക. നാട്ടിന്‍ പുറങ്ങളില്‍ തേങ്ങയിടാന്‍ ആളെ കിട്ടാറില്ല. സര്‍ക്കാര്‍ തലത്തില്‍ തെങ്ങ് കയറ്റ പരിശീലനവും സൗജന്യമായി മെഷിന്‍ കൊടുക്കുന്നതുമുള്‍പ്പെടെയുള്ള പദ്ധതിയില്‍ കൊണ്ടു വന്നെങ്കിലും ഗുണം ലഭിച്ചില്ല. ഈ രംഗത്തേയ്ക്ക് യുവാക്കള്‍ കടന്നു വരാതെയായി.
ഇന്ന് ഛത്തീസ്ഗഡുകാര്‍ ഈ രംഗം കയ്യടക്കിയിരിക്കുകയാണ്.മനീഷ് പൈക്കറ, അജയ് പൈക്കറ, സുരേഷ് ദാസ്, രാജു പൈക്കറ എന്നിവരാണ് പ്രദേശത്ത് തെങ്ങില്‍ കയറാന്‍ വരുന്നത്. ഓരോ തെങ്ങില്‍ കയറുമ്പോഴും ഫോണില്‍ എണ്ണവും സമയവും രേഖപ്പെടുത്തും. ഇത് ഏജന്റിനെ കാണിക്കാനാണ്. ഏജന്റുമാര്‍ മുഖേനയാണ് ഇവരുടെ സേവനം ലഭിക്കുക. വിളിക്കുന്ന സ്ഥലത്ത് മിനിമം ഇത്ര തെങ്ങ് വേണമെന്ന നിബന്ധന ഇവര്‍ക്കുണ്ട്. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ജോലി.
തെങ്ങ് ഒന്നിന് 40 ഉം 45 രൂപയാണ് വാങ്ങുന്നത്. തെങ്ങിന്റെ എണ്ണം കുറവാണെങ്കില്‍ ചാര്‍ജ്ജ് കൂടും. ഇതില്‍ തൊഴിലാളിക്ക് 25 രൂപയാണ് കിട്ടുക. ബാക്കി ഏജന്റ്‌നുള്ളതാണ്.അവര്‍ തന്നെ തൊഴിലാളികളെ സൈറ്റില്‍ എത്തിക്കുകയും തിരിച്ച് കൊണ്ടുപോകുകയും ചെയ്യും. താമസ സൗകര്യം ഒരുക്കും. ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസും നല്കും. കൂടാതെ തേങ്ങ പറിക്കാനുള്ള യന്ത്രവും ഏജന്റ് നല്കും.
https://www.facebook.com/Malayalivartha






















