രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര മുംബൈയില്‍ സമാപിച്ചു... യാതൊരു അടിസ്ഥാനവുമില്ലാതെ രാജ്യത്ത് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര മുംബൈയില്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ മഹാത്മാഗാന്ധിയുടെ വസതിയായ മണിഭവനില്‍ നിന്ന് രാഹുല്‍ ഗാന്ധി 'ന്യായ സങ്കല്‍പ് പദയാത്ര' നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയും റാലിയെ അനുഗമിച്ചു. ഇന്ത്യ സ്നേഹത്തിന്റെ രാജ്യമാണ്. ഇവിടെ എന്തിനാണ് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.യാതൊരു അടിസ്ഥാനവുമില്ലാതെ അവര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
ദരിദ്രര്‍, കര്‍ഷകര്‍, ദളിതര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കെതിരെ ഓരോ ദിവസവും അനീതിയാണ് ഈ രാജ്യത്ത് നടക്കുന്നത്. സമാപനച്ചടങ്ങില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ ലക്ഷ്യമിട്ട് ആഞ്ഞടിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഒരു വിഷയമാക്കിയപ്പോള്‍, ഫാറൂഖ് അബ്ദുള്ള ഇവിഎമ്മുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു.
യാത്രയ്ക്കിടയില്‍ ഓരോ വിഭാഗവും നേരിടുന്ന ഭീകരമായ അനീതിയും അടിച്ചമര്‍ത്തലും താന്‍ വളരെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്തു. ദേശവാസികളുടെ പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങളെ ഞാന്‍ കൂടെ കൊണ്ടുപോകുന്നു.
രാജ്യത്തിന്റെ പ്രഥമ ആവശ്യം നീതിയാണെന്നും എല്ലാ വിഭാഗത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയുടെ ജീവനാഡിയാണെന്നുള്ള എന്റെ വിശ്വാസത്തെ ഈ സന്ദര്‍ശനം ശക്തിപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. അനീതിയുടെ പര്യായമായി മാറിയ ഈ സര്‍ക്കാരിനെ വേരോടെ പിഴുതെറിയുമ്പോള്‍ മാത്രമേ കോണ്‍ഗ്രസിന്റെ എല്ലാ ധീര പ്രവര്‍ത്തകരും സമാധാനത്തോടെ ഇരിക്കൂ.
ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പ്, സ്ത്രീകള്‍ക്ക് അവകാശങ്ങള്‍, കര്‍ഷകര്‍ക്ക് ന്യായവില, തൊഴിലാളികളോടുള്ള ആദരവ്, ദരിദ്രര്‍ക്ക് വിഹിതം എന്നിവ ഉറപ്പുനല്‍കുന്നതിലും ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഊന്നല്‍ നല്‍കും അതിനായി നീതിയുടെ വിളക്കുകള്‍ ഉയരേണ്ടതുണ്ട്, ഈ സന്ദേശം എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും എത്തേണ്ടതുണ്ടെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha






















