പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്.... വൈകുന്നേരം 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരഭിക്കുന്നത് , തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും റോഡ്‌ഷോയുടെ ഭാഗമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്.... വൈകുന്നേരം 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരഭിക്കുന്നത് , തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും റോഡ്‌ഷോയുടെ ഭാഗമാകും.
പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്‌ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിട്ടുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും റോഡ്‌ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയന്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറെയുണ്ട്.
കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടായിരുന്നത്.
"
ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
അതേസമയം പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മോദി തുടര്‍ന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്‌നാട്ടിലേക്ക് എത്തും.
https://www.facebook.com/Malayalivartha






















