മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി...

മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്‍മുടി നേരത്തെ അറസ്റ്റിലായിരുന്നു. സത്യപ്രതിജ്ഞ നടത്താനാകില്ലെന്നു രാജ്ഭവന്‍ സ്റ്റാലിനു മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
പൊന്‍മുടിയെ സുപ്രീം കോടതി കുറ്റ വിമുക്തനാക്കിയിട്ടില്ല. കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നു ഗവര്‍ണര്‍ ആര്‍എല്‍ രവി വ്യക്തമാക്കി. സ്റ്റാലിന്‍ കത്ത് നല്‍കിയതിനു പിന്നാലെ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്യുന്നവരെ ഗവര്‍ണര്‍ മന്ത്രിമാരായി നിയമിക്കണമെന്നാണ് ചട്ടമുള്ളത്.
https://www.facebook.com/Malayalivartha






















