ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായക ദിനം; സുപ്രീംകോടതിയിൽ നിർണായക മറുപടി നൽകി എസ്ബിഐ

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. ഇത് ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഇലക്‌ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായക ദിനമാണ്.
എസ്ബിഐ ഇന്ന് സുപ്രീംകോടതിയിൽ നിർണായക മറുപടി നല്‍കും. ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിലാണ് എസ്ബിഐയുടെ മറുപടി. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് കിട്ടി എന്ന കാര്യം കണ്ടെത്താൻ സാധിക്കും.
സുപ്രീംകോടതി എസ്.ബി.ഐയോട് ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ കോടതി തള്ളി. മാത്രമല്ല അന്ത്യശാസനം കൊടുത്തതോട ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.
https://www.facebook.com/Malayalivartha






















