കേരളത്തിനും തമിഴ്‌നാടിനുമെതിരേ വിദ്വേഷ പരാമര്‍ശവുമായി ശോഭ കരന്ദലജെ... കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്‌നാട്ടുകാര്‍ ബോംബുണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്നും ശോഭ കരന്ദലജെ

കേരളത്തിനും തമിഴ്‌നാടിനുമെതിരേ വിദ്വേഷ പരാമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെ. കേരളത്തിലെ ആളുകളെത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്‌നാട്ടുകാര്‍ ബോംബുണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്നും ശോഭ കരന്ദലജെ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.ബംഗളൂരു നഗരത്തിലെ അള്‍സൂരി പള്ളിക്കു മുന്നില്‍ നിസ്‌കാര സമയത്ത് പാട്ടുവച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് ശോഭ കരന്ദലജെ വിദ്വേഷ പരാമര്‍ശമുന്നയിച്ചത്. ശോഭയുടെ പരാമശത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















