ഇ.ഡിയുടെ സമന്‍സ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ട്‌പോകാന്‍ ആംആദ്മി നീക്കം... ഹൈക്കോടതി കേജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

ഇ.ഡിയുടെ സമന്‍സ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ട്‌പോകാന്‍ ആംആദ്മി നീക്കം... ഹൈക്കോടതി കേജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.
.ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ഉയര്‍ന്ന പദവികളില്‍ ഉള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സിബിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ് കേജ്‌രിവാള്‍ ഹൈക്കോടതിയില്‍ എത്തിയത്.ഇ.ഡി യുടെ ഒന്‍പതാം സമന്‍സിനു പിന്നാലെയാണ് ഹരജി സമര്‍പ്പിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാനായി ആവശ്യപ്പെട്ട് ഒമ്പത് സമന്‍സുകളാണ് കേജ് രിവാളിന് ഇ.ഡി ഇതുവരെ അയച്ചത്. എന്നാല്‍ ഇതുവരെ അദ്ദേഹം ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടില്ല. ഞായറാഴ്ചയാണ് ഒമ്പതാമത്തെ സമന്‍സ് ഇ.ഡി അയച്ചത്.
https://www.facebook.com/Malayalivartha






















