ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും... 17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 102 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്, ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ്

തമിഴ്‌നാട്-39, രാജസ്ഥാന്‍-12, ഉത്തര്‍പ്രദേശ്-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്-5, അസം -5, മഹാരാഷ്ട്ര-5, ബിഹാര്‍-4, പശ്ചിമ ബംഗാള്‍-3, അരുണാചല്‍ പ്രദേശ്-2, മണിപ്പൂര്‍-2, മേഘാലയ-2, ഛത്തീസ്ഗഡ്-1, മിസോറാം-1, നാഗലാന്‍ഡ്-1, സിക്കിം-1, ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌സ്-1, ജമ്മു കശ്മീര്‍-1, ലക്ഷദ്വീപ് -1, പുതുച്ചേരി-1 എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പോളിങ് നടക്കുന്ന സംസ്ഥാനങ്ങള്‍.
മാര്‍ച്ച് 16നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha