മകളെ കാമുകനോടൊപ്പം കണ്ടു... അമ്മ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

മകളെ കാമുകനോടൊപ്പം കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. 19 വയസുകാരിയായ ഭാര്‍ഗവിയാണ് സ്വന്തം വീട്ടിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകള്‍ കാമുകനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭാര്‍ഗവിക്ക് കുടുംബാംഗങ്ങള്‍ വിവാഹാലോചനകള്‍ നടത്തിവരികയായിരുന്നു എന്നും എത്രയും വേഗം വിവാഹം നടത്താനായിരുന്നു തീരുമാനം.
ബുധനാഴ്ച രാവിലെ ഭാര്‍ഗവിയെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോയ അമ്മ ജന്‍ഗമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് തിരിച്ചെത്തിയത്. ഈ സമയം ഭാര്‍ഗവിയുടെ കാമുകനായ യുവാവ് വീട്ടിലുണ്ടായിരുന്നു. അമ്മ വീട്ടില്‍ കയറി യുവാവിനെ പുറത്താക്കി. ശേഷം ഇതേച്ചൊല്ലി ഭാര്‍ഗവിയോടെ കയര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
മര്‍ദനത്തിനൊടുവിലാണ് സാരി ഉപയോഗിച്ച് ഭാര്‍ഗവിയുടെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്‍ഗവിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂര്‍ത്തിയാവാത്ത സഹോദരനാണ് അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പൂര്‍ണമായി സഹോദരന്‍ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















