കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം ഇന്ന്...

കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം ഇന്ന്... ചര്‍ച്ചകള്‍ പൂര്‍ണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നല്‍കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം.
കേരളത്തില്‍ നല്‍കിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടി ഇന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ നല്‍കും.
അടുത്ത സാമ്പത്തിക വര്‍ഷത്തെ 5000 കോടി ഈ വര്‍ഷം നല്‍കാമെന്ന് നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചാല്‍ സ്വീകരിക്കാനിടയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കോടതി എന്ത് ഇടപെടല്‍ നടത്തുമെന്നുള്ളതും നിര്‍ണ്ണായകമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















