തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം...ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയില്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയില്‍ നടക്കും. 2021ല്‍ ഡിഎംകെ വന്‍ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിന്‍ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയില്‍ ആയിരുന്നു.
വൈക്കോയുടെ മകന്‍ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യതിന്റെ സ്ഥാനാര്‍ഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിന്‍ പ്രചാരണം നടത്തുന്നത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ പ്രചരണത്തിനും മറ്റന്നാള്‍ തിരുച്ചിറപ്പള്ളിയിലാണ് തുടക്കമാകുന്നത്.
അതേസമയം പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷാ നിരോധനം, ഗവര്‍ണറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ പാര്‍ട്ടിയുടെ പ്രകടന പത്രികയുകമായി ഡിഎംകെ. പത്രിക തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബുധനാഴ്ച പുറത്തിറക്കി. പ്രകടനപത്രിക തയ്യാറാക്കിയ സഹോദരി കനിമൊഴിയെ സ്റ്റാലിന്‍ പ്രശംസിച്ചു.
'തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതും ഞങ്ങള്‍ പറയുന്നത് തുടരുന്നതും ഡിഎംകെയാണ്. ഇതാണ് ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചത്. ദ്രാവിഡ മാതൃകയില്‍ നടപ്പിലാക്കിയ പദ്ധതികളുമായി തമിഴ്നാടിന്റെ പുരോഗതി ഇന്ത്യയിലുടനീളം കൊണ്ടുപോകും.' പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















