അഞ്ച് വയസുകാരനെ ടോയ്‌ലറ്റിലേക്ക് എത്തിച്ച് ലൈംഗികാതിക്രമം, സ്കൂൾ ജീവനക്കാരിയായ 50കാരി അറസ്റ്റിൽ

അഞ്ച് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 50കാരി അറസ്റ്റിൽ. സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ച് 50കാരിയായ സ്ത്രീ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് നടപടി. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എജ്യുക്കേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയാണ്, നഴ്‌സറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയെ ടോയ്‌ലറ്റിലേക്ക് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം മറ്റ് ആരോടെങ്കിലും പറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അതേ സ്‌കൂളില്‍ പഠിക്കുന്ന മുതിര്‍ന്ന സഹോദരനോട് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ അഞ്ച് വയസുകാരന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊഴി എടുത്ത ശേഷം കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















