ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ സ്വയംഭോഗം ചെയ്ത കച്ചവടക്കാരന്‍ പൊലീസ് പിടിയില്‍

തെലങ്കാനയില്‍ ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ സ്വയംഭോഗം ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ കച്ചവടക്കാരന്‍ പൊലീസ് പിടിയില്‍. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതിന് പിറകെയാണ് അറസ്റ്റ്. തെലങ്കാനയിലെ വാറങ്കല്‍ നെക്കോണ്ടയില്‍ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി കലുറാം കുര്‍ബിയാണ് പൊലീസിന്റെ പിടിയിലായത്. ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും സംഭവത്തില്‍ വിമര്‍ശനം ശക്തമാവുകയും ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസമാണ് ഐസ്‌ക്രീം കച്ചവടക്കാരന്‍ വില്‍പ്പനയ്ക്കിടെ സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസില്‍ പരാതി എത്തുകയുമായിരുന്നു. നെക്കോണ്ട അംബേദ്കര്‍ സെന്ററില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐസ്‌ക്രീം വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ ഉന്തുവണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















