ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ പെട്ടെന്ന് യുവതി വീട്ടിലേക്ക് പോയി.... ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജര്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍...

ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ പെട്ടെന്ന് യുവതി വീട്ടിലേക്ക് പോയി.... ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജര്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ആശയാണ്(52) മരിച്ചത്.
ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. തിരിച്ചു വരാന്‍ വൈകിയതോടെ ജീവനക്കാര്‍ പോയി നടത്തിയ പരിശോധനയിലാണ് സാരിത്തുമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശ തന്റെ സ്വര്‍ണം ഭര്‍ത്താവിന്റെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്നതായി ബാങ്ക് സി.ഇ.ഒ മഹേഷ് റാവു പറഞ്ഞു.
ലോക്കറിന്റെ താക്കോല്‍ അവരുടെ കൈയിലാണ്. ഓഡിറ്റില്‍ സ്വര്‍ണം ലോക്കറില്‍ ഇല്ലെന്ന് കണ്ടെത്തി. ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓര്‍ത്ത് ജീവനൊടുക്കിയതാവാം എന്ന് പൊലീസ്.
https://www.facebook.com/Malayalivartha






















