അരവിന്ദ് കെജ്രിവാളിനൈ ഇഡി കസ്റ്റഡിയിലേക്ക് വിടാന്‍ സാധ്യത... ഇഡി 10 ദിവസത്തേക്കുള്ള കസ്റ്റഡിക്കാണ് അപേക്ഷിച്ചിരിക്കുന്നത്

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനൈ ഇഡി കസ്റ്റഡിയിലേക്ക് വിട്ടേക്കുമെന്ന് സൂചന. ഇഡി 10 ദിവസത്തേക്കുള്ള കസ്റ്റഡിക്കാണ് അപേക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാത്രിയാണ് ഇ ഡി കെജ്രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ഇ ഡി യുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് കെജ്രിവാളിന്റെ അറസ്റ്റില്‍ നടക്കുന്നത്. ഇന്ന് ദില്ലി പൊലീസ് എഎപി മന്ത്രിമാരായ അതിഷിയെയും സൗരഭിനേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിച്ചിരുന്ന പ്രവര്‍ത്തകരെയൊക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരളത്തില്‍ ഡിവൈഎഫ്ഐയും സിപിഐഎമ്മും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha






















