മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.... അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ, അറസ്റ്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.... അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ, അറസ്റ്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.
മദ്യനയവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കവിതയേയും കെജ്രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതും അന്വേഷണത്തിന് ഗുണകരമാണെന്ന നിലപാടിലാണ് ഇഡി.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ.ഡല്‍ഹി ശഹീദി പാര്‍ക്കിലെ പരിപാടിയില്‍ എഎപി മന്ത്രിമാരും എംഎല്‍എമാരും കൗണ്‍സിലര്‍മാരും പങ്കെടുക്കും. അറസ്റ്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘെരാവോ മോഡല്‍ സമരമുറയാകും സ്വീകരിക്കുകയെന്ന് എഎപി വ്യക്തമാക്കി. കേസില്‍ നേരത്തെ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും.
കവിതയെ വീണ്ടും ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയേക്കും. കവിതയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha






















