ഉടന്‍ പരിഗണിക്കില്ല.... മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ല... ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി

ഉടന്‍ പരിഗണിക്കില്ല.... മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ല... ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി
ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തന്നെ ജയില്‍ മോചിതനാക്കണമെന്നും ഹരജി എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്നലെയും പ്രതിഷേധം അരങ്ങേറി. ഡല്‍ഹി ശഹീദി പാര്‍ക്കില്‍ ഡല്‍ഹി ആപ് എം.എല്‍.എമാര്‍, കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി ഭാരവാഹികള്‍, ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ എന്നിവര്‍ ഒത്തുകൂടി ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്തു.
പഞ്ചാബിലും ഹരിയാനയിലും ശനിയാഴ്ചയും ആപ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു. ചണ്ഡിഗഢില്‍ നടന്ന പ്രതിഷേധത്തിന് പഞ്ചാബ് മന്ത്രിമാര്‍ നേതൃത്വം നല്‍കി.
അതേസമയം വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് ഇ.ഡി സംഘം കെജ്‌രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡല്‍ഹി മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും വിചാരണ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഇത് പിന്‍വലിച്ചു. പിന്നീട് മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ വിചാരണ കോടതി കെജ്‌രിവാളിന് ജാമ്യം നിഷേധിക്കുകയും ഇ.ഡിയുടെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
അതേസമയം കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത. ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടിയാണെന്നും ജയിലിലായാലും പുറത്തായാലും രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള പോരാട്ടം തുടരുമെന്നും അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡി കസ്റ്റഡിയിലിരിക്കുന്ന കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്‌രിവാളാണ് പുറത്തുവിട്ടത്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ താന്‍ പുറത്തുണ്ടാവും. ജനങ്ങളുടെ സഹോദരനും മകനുമായി നിലകൊള്ളുന്ന തന്നെ പൂട്ടിയിടാന്‍മാത്രം വലിയ തടവറകളൊന്നും ഇല്ല. ഉടന്‍ പുറത്തിറങ്ങി വാഗ്ദാനങ്ങള്‍ നിറവേറ്റും. താന്‍ എന്തെങ്കിലും വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















