ശ്രീനഗറില്‍ സുരക്ഷാസേനക്കു നേരെ വീണ്ടും വെടിവെപ്പ്

ശ്രീനഗറില്‍ വീണ്ടും വെടിവെപ്പ്. ബൈക്കിലെത്തിയ തീവ്രവാദികള്‍ സുരക്ഷാസേനയ്‌ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള സനാത് നഗറില്‍ ശ്രീനഗര്‍-ബാരാമുള്ള റോഡിലായിരുന്നു സംഭവം. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സുരക്ഷാസൈന്യം പ്രദേശം വളഞ്ഞ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള വഴി സേന അടച്ചിട്ടു. കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ കഠുവായില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം.
വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് സൈന്യവും പോലീസും സി.ആര്‍.പി.എഫും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha