ആഞ്ഞടിച്ച് മോദി... വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനല്ല മറിച്ച് വികസിത ഭാരതം സൃഷ്ടിക്കാന്‍; തന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; അഴിമതിക്കാര്‍ ഇന്ന് ജയിലില്‍; തിരഞ്ഞെടുപ്പ് പോരാട്ടം അഴിമതിക്കാരെ സംരക്ഷിക്കുന്നവരും എന്‍ഡിഎയും തമ്മിലെന്ന് മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നും തന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നരേന്ദ്രമോദി ആരംഭിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനല്ലെന്നും മറിച്ച് വികസിത ഭാരതം സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഴിമതിക്കെതിക്കെതിരെ ഞങ്ങള്‍ ആരംഭിച്ച പോരാട്ടം രാജ്യം കണ്ടുവെന്ന് മോദി പറഞ്ഞു. ദരിദ്രനില്‍നിന്നും ഒരു ഇടനിലക്കാരനും പണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കി. ഞാന്‍ അഴിമതിക്കെതിരെ പോരാടുകയാണ്. അതുകൊണ്ടാണ് അഴിമതിക്കാര്‍ ഇന്ന് ജയിലില്‍ കഴിയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അഴിമതിക്കെതിരെ പോരാടുന്ന എന്‍.ഡി.എയും അഴിമതിക്കാരെ രക്ഷിക്കാന്‍ പോരാടുന്ന മറ്റൊരു സംഘവും തമ്മിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10 വര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണെന്നും രാജ്യം ഇനിയുമേറെ മുന്നോട്ടു കുതിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. അസാധ്യമെന്നു കരുതിയ പലതും നാം നടപ്പാക്കി. അടുത്ത 5 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയാറാക്കുകയാണ്. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനാല്‍ ചിലര്‍ക്ക് ക്ഷമ നഷ്ടപ്പെടുന്നു. അഴിമതി ഇല്ലാതാക്കുക എന്നതാണ് എന്റെ മന്ത്രം. തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുകയെന്നതാണ് ലക്ഷ്യം.
കര്‍ഷകരെ വെറുക്കുന്ന ഇന്ത്യ സഖ്യം, ചൗധരി ചരണ്‍ സിങ്ങിന് അര്‍ഹമായ ബഹുമാനം പോലും നല്‍കിയില്ല. പാര്‍ലമെന്റിനുള്ളില്‍ അവര്‍ ചെയ്തത് രാജ്യം മുഴുവന്‍ കണ്ടു. കോണ്‍ഗ്രസും എസ്.പിയും കര്‍ഷകരോട് മാപ്പ് പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മൂന്നാം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി ആരംഭിച്ചുകഴിഞ്ഞെന്നും മോദി പറഞ്ഞു. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് ഒരു റോഡ് മാപ്പ് തയ്യാറാക്കുകയാണ്. ആദ്യത്തെ 100 ദിവസത്തിനുള്ളിലെടുക്കേണ്ട പ്രധാന തീരുമാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ദ്വീപ് കോണ്‍ഗ്രസ് വിട്ടുകൊടുത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തില്‍ ഒരു ദേശീയ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണ്. എത്ര നിസ്സാരമായാണ് കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തത്. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് ഇന്ത്യക്കാരുടെ മനസ്സില്‍ വീണ്ടും ഉറപ്പിക്കുന്നതാണ് ഇത്, നരേന്ദ്രമോദി എക്സില്‍ കുറിച്ചു.
കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കും ഐക്യത്തിനും എതിരാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ മാന്നാര്‍ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 1974-ല്‍ ഇന്ത്യ ഇത് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു.
തമിഴ്‌നാട്ടിലെ മീന്‍പിടിത്തക്കാര്‍ക്കു നേരെ ശ്രീലങ്കന്‍സേന നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കുകതന്നെ ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് 2014-ല്‍ മോദിയും വാഗ്ദാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha