Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേജരിവാളിനെ ജയിലില്‍ അടച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുഴിതോണ്ടുകയാണ്...വേട്ടയാടുന്ന ഓരോ മണിക്കൂറിലും മോദിയുടെ ഇമേജും ബിജെപിയുടെ ജനപിന്തുണയും ഇടിയുകയാണ്...

02 APRIL 2024 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

കേജരിവാളിനെ  ജയിലില്‍ അടച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുഴിതോണ്ടുകയാണ്.  അരവിന്ദ് കേജരിവാളിനെ വേട്ടയാടുന്ന ഓരോ മണിക്കൂറിലും മോദിയുടെ ഇമേജും ബിജെപിയുടെ ജനപിന്തുണയും ഇടിയുകയാണ്. അമിതാവേശവും അഹന്തയും ആള്‍പ്രമാണിത്വവും മോദിക്കു വിനയാകാന്‍ പോകുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. അടുത്തയാഴ്ച  മുതല്‍ ദേശീയതലത്തില്‍ മോദി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ മോദിക്കെതിരെയുള്ള ജനവികാരം പരസ്യമായി പുറത്തുവരുമെന്ന് വ്യക്തമാണ്.ദേശീയതലത്തില്‍ 400 സീറ്റ് പിടിക്കുമെന്ന് മോദി ആവേശം  പറയുമ്പോഴും ബിജെപി ഓരോ ദിവസവും ഓരോ മണിക്കൂറും പിന്നോട്ടടിക്കുന്നതായാണ് ഒരു വിഭാഗം സര്‍വെകള്‍ വിശദമാക്കുന്നത്.

 

ഡല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും ആം ആദ്മിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മുന്നണി ബിജെപിയെ തറപറ്റിക്കുമെന്ന സാഹചര്യമാണ്. ഈ സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും ബിജെപിക്കു ലഭിക്കില്ലെന്നതാണ് നിലവിലെ സാഹചര്യം. ഡല്‍ഹിയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാവാത്ത വിധം ബിജെപി ദുര്‍ബലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു.  തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേജരിവാളിനെ ഇത്തരത്തില്‍ വേട്ടയാടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ വെറുപ്പ് മാത്രമാണ് ബിജെപി സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും  മാത്രമാണ് ബിജെപിക്ക് ശക്തമായ ആധിപത്യം നേടാന്‍ സാധ്യത തെളിയുന്നത്. മുന്‍പ് രാഹുല്‍ ഗാന്ധിയെ മോശം പ്രയോഗത്തിന്റെ പേരില്‍ ലോകസഭാംഗത്വം നഷ്ടമാക്കിയതു മുതല്‍ ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്.

അരവിന്ദ് കേജരിവാളിനെ രാഷ്ട്രീയമായി വേട്ടയാടുക മാത്രമല്ല ജയിലില്‍ പാര്‍പ്പിക്കുക വഴി കേജരിവാളിന് ഇന്ത്യാ മുന്നണിക്കുവേണ്ടി പ്രചാരണം നടത്താനുള്ള സാധ്യതയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ബിജെപിക്ക് പ്രമാണിത്വമുള്ള ആറ് സംസ്ഥാനങ്ങളില്‍ കേജരിവാള്‍ ഇന്ത്യാ മുന്നണിക്കുവേണ്ടി പ്രചാരണം നടത്താനിരിക്കെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ  ബിജെപി വേട്ടയാടാന്‍ തയാറായിരിക്കുന്നത്.  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറാവുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ മമതയ്‌ക്കെതിരെയും ബിജെപി ശക്തമായ കരുനീക്കം നടത്തുമെന്ന് വ്യാപകമായ ആശങ്ക ഉയരുന്നുണ്ട്.ഇനിയുമൊരിക്കല്‍ക്കൂടി ഭരണത്തിലെത്തിയാല്‍ ബിജെപി പ്രാദേശിക പാര്‍ട്ടികളെ വേട്ടയാടുകയും നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്യാന്‍ മടിക്കില്ലെന്ന വികാരമാണ് ഓരോ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

 

മധ്യപ്രദേശിലും അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിളര്‍ത്തി വീഴിച്ച നെറികെട്ട ബിജെപിയുടെ കച്ചവടനീക്കത്തിനെതിരെ വിമര്‍ശനം ശക്തമാണ്. രാജസ്ഥാനില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നടത്തിയ നീക്കങ്ങളും തരതാഴ്ന്നതായിരുന്നു.മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തിലെ ബിജെപിയില്‍ മൂന്നു ശക്തമായ ഗ്രൂപ്പുകളാണ് നിലവിലുള്ളത്. മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തമായ ഗ്രൂപ്പുകളി ബിജെപിയെ വലയ്ക്കുന്നുണ്ട്.  കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരും പഴയ ബിജെപിക്കാരും തമ്മില്‍ സീറ്റിനെച്ചൊല്ലിയുള്ള കൂട്ടയടി പാര്‍ട്ടിക്ക് വലിയ തലവേദയുണ്ടാക്കിവരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍  തമിഴ് നാട്, കര്‍ണാടക, കേരളം, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ ബിജെപി കച്ചിയടിക്കില്ലെന്ന് വ്യക്തമാണ്.

 

കേജരിവാളിനെതിരെ നടത്തുന്ന നീക്കം വടക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. മഹാരാഷ്ട്രയിലും ബിജെപിയും വിമത വിഭാഗം ശിവസേനയും എന്‍സിപിയും തമ്മില്‍ ശക്തമായ പോരാണ് നിലനില്‍ക്കുന്നത്.ദേശീയതലത്തില്‍ ബിജെപി 175 സീറ്റുകളിലേക്ക് ഒതുക്കപ്പെടാനുള്ള രാഷ്ട്രീയസാഹചര്യമാണ് ഇന്നു നിലവിലുള്ളത്. ഇന്ത്യാ മുന്നണിയെ മാത്രമല്ല കോണ്‍ഗ്രസിനെ ഓരോ ദിവസവും പിളര്‍ത്തി പ്രതിപക്ഷത്തെ ഇല്ലാതാക്കുന്ന ബിജെപി നയത്തോട് ദേശീയ തലത്തില്‍ എതിര്‍പ്പ് ശക്തമാണ്. രാജ്യത്ത് ശക്തമായ പ്രതിപക്ഷമില്ലെന്ന വികാരം ദേശീയതലത്തില്‍ ഉയരുന്നുണ്ട്. ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയം മോദിക്കും ബിജെപി മുന്നണിക്കും  വിനയാകുന്ന സാഹചര്യം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും. അപ്രതീക്ഷിത മണ്ഡലങ്ങലില്‍ ബിജെപി തകരാന്‍ പോകുന്ന സാഹചര്യവും നിലവിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (21 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (27 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (34 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (39 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (49 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (53 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends