നേതാക്കന്‍മാരെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നു.; രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. നേതാക്കളുടെ സുരക്ഷ ശക്തമാക്കാനും നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്‍.ഐ.എ കസ്റ്റഡിയിലുള്ള ഭീകരന്‍ യാസിന്‍ ഭട്കല്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാനുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി പുറത്തുവന്നത്.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തിലാണ് ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ മുജാഹിദീന് 48 കോടി രൂപ ഐ.എസ്.ഐ നല്‍കിയിട്ടുണ്ടെന്നും ഭട്‌കല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
യാസിന്‍ ഭക്ടകലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. നേതാക്കള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഛത്തീസ്‌ഗഡില്‍ മാവോവാദികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ നടത്തിയതിനു സമാനമായ മാതൃകയിലാണ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























