മന്‍മോഹന്‍-രാഹുല്‍ കൂടിക്കാഴ്‌ച അവസാനിച്ചു; ഡല്‍ഹിയില്‍ ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച രാഹുലിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്.
രണ്ടുതവണ ചര്‍ച്ചചെയ്‌താണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും, രാഹുലിന്റെ മനസില്‍ എന്താണെന്ന് അറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകളുടെ വായ മൂടിക്കെട്ടാന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്‌ചകള്‍ കണ്ടിട്ടുള്ള തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നിരാശപ്പെടുത്തില്ല. കൂടാതെ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമല്ലെന്നും പ്രധാനമന്ത്രി തിരിച്ചടിച്ചു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ രാജിവെയ്‌ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കുറ്റാരോപിതരായ ജനപ്രതിനിധികളെ പെട്ടെന്ന് അയോഗ്യരാക്കുന്നത് തടയുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha