കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന് 5 വര്‍ഷത്തെ തടവ്; എം.പി സ്ഥാനം നഷ്ടമായി; ആറുവര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകളാണ് ലാലുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ആകെയുള്ള 61 കേസില്‍ അഞ്ചെണ്ണത്തിലാണ് ലാലുവിനും മിര്‍സയക്കും പങ്കുള്ളത്. കേസില്‍ 37 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായാണ് സി.ബി.ഐ കണ്ടെത്തിയത്. ലാലുഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് പ്രതികളെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രത്യേക കോടതി ജഡ്‌ജി ശിക്ഷ പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിപ്രസ്‌താവം നടത്തിയത്.
കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ലാലുവിന്റെ ലോക്‌സഭാ അംഗത്വം നഷ്ടമായി. ഇനി ആറു വര്‍ഷത്തേക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.

1996 ലാണ് ലാലുപ്രസാദ് യാദവിനെതിരേ ആരോപണമുയരുന്നത്. ഇതോടെ 1997 ജൂലൈ 25 ന് ലാലു മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഇതിനുശേഷം ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു ലാലു ഭരണം നടത്തിയിരുന്നത്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുള്‍പ്പെടെ 46 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മിശ്രക്ക് നാലുവര്‍ഷത്തെ തടവും ലഭിച്ചു. ബീഹാറിലെ ചൈബാസ ട്രഷറിയില്‍ നിന്ന് കാലിത്തീറ്റയുടെ മറവില്‍ അനധികൃതമായി 37.7 കോടിരൂപ പിന്‍വലിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സംസ്ഥാന വിഭജനത്തോടെ ഈ പ്രദേശം ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികളുടെ സഭാംഗത്വം നഷ്ടമാകുമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഈ വിധിയെ തുടര്‍ന്നാണ് ലാലുവിന് എം.പി സ്ഥാനം നഷ്ടമായത്.
https://www.facebook.com/Malayalivartha

























