ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്... സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിലേക്ക് പിന്‍വാങ്ങി

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്... സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ബസന്ത്ഗാഹിലെ സംഗ് പൊലീസ് പിക്കറ്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരന്‍ പൊലീസ് പിക്കറ്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉധംപൂര്‍ എസ്.എസ്.പി . കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിന് പിന്നാലെ ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേന തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഉധംപൂരിലെ പൊലീസ് പിക്കറ്റിലേക്ക് ഭീകരര്‍ വെടിവെപ്പ് നടത്തിയത്.
ഈമാസം എട്ടിന് സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനാണ് സുരക്ഷാസേനയും പൊലീസും സി.ആര്‍.പി.എഫും സംയുക്ത തിരിച്ചല്‍ നടത്തുന്നത്. കത്വയിലെ ബാദ്‌നോട്ട ഏരിയയില്‍ പെട്രോളിങ് നടത്തിയ സുരക്ഷസേനക്ക് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























