വിദേശ സന്ദര്‍ശനത്തിനു ശേഷം മോദി ഡല്‍ഹിയിലേക്ക്...മൂന്നാമത് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു

വിദേശ സന്ദര്‍ശനത്തിനു ശേഷം മോദി ഡല്‍ഹിയിലേക്ക്...മൂന്നാമത് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു.
റഷ്യയിലെയും ഓസ്ട്രിയയിലെയും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സമാപനം കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
ഓസ്ട്രിയന്‍ ചാന്‍സലര്‍, സര്‍ക്കാര്‍, ജനങ്ങള്‍ എന്നിവരുടെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് പങ്കിട്ടു. ഈ സന്ദര്‍ശനം അത്യധികം ഉല്‍പ്പാദനക്ഷമവും ചരിത്രപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























