ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും...

ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുള്ളത്്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്.
സുല്‍ത്താന്‍ പൂരില്‍ മാത്രം ഏഴു പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടമായി. പൂര്‍വാഞ്ചലില്‍ (കിഴക്കന്‍ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായും സൂചന.
അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തില്‍ ഇപ്പോള്‍ നേരിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം സംസ്ഥാനങ്ങളിലാണ് ഇത്തവണ കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായ മഴ ദുരന്തത്തില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























