നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 18ലേക്ക് മാറ്റി

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നിര്‍ത്തിവച്ച നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 18ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്റ്റിന്റെ നടപടി. കേന്ദ്രസര്‍ക്കാരും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സമര്‍പ്പിച്ച കൗണ്ടര്‍ അഫിഡവിറ്റുകള്‍ പരിശോധിക്കാന്‍ സമയം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. മാത്യു ജെ നെടുമ്പാറ ആവശ്യപ്പെടുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ബീഹാറിലെ പാട്‌ന, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി മനസിലാക്കിയ ഉടന്‍ സ്ഥിതി വിലയിരുത്തിയിരുന്നു. ആ സെന്ററുകളില്‍ പരീക്ഷയെഴുതിയവരുടെ പ്രകടനം പരിശോധിച്ചു. ചോര്‍ച്ച, പരീക്ഷയുടെ പവിത്രതയെ ബാധിച്ചില്ലെന്നാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും ചോര്‍ച്ചയിലൂടെ ഗുണമുണ്ടാക്കിയില്ല. അസാധാരണമായ മാര്‍ക്ക് ആര്‍ക്കും ഇല്ലെന്നും എന്‍.ടി.എ കോടതിയെ അറിയിച്ചു.
ചോര്‍ച്ച വലിയതോതിലാണെങ്കില്‍, നേട്ടമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയില്ലെങ്കില്‍ പുന:പരീക്ഷയില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എതൊക്കെ സ്ഥലങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു, എന്തു നടപടി സ്വീകരിച്ചു തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























