വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് പുകഴ്‌ത്തേണ്ടത് രാഷ്ട്രപതിയെയാണെന്ന് എല്‍.കെ അദ്വാനി

വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് രാഹുലിനെയല്ല രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയാണ് പുകഴ്‌ത്തേണ്ടതെന്ന് എല്‍.കെ.അദ്വാനി. മാധ്യമങ്ങളും മറ്റും ക്രെഡിറ്റ് രാഹുലിന് ചാര്‍ത്തി തെറ്റിദ്ധാരണ പരത്തുകയായിരുന്നെന്നും അദ്വാനി ആരോപിച്ചു. ബ്ലോഗിലൂടെയാണ് അദ്വാനി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഓര്‍ഡിനന്‍സിനെതിരെ പ്രതികരിക്കാന്‍ സോണിയാഗാന്ധിയാണ് രാഹുലിനെ ഉപദേശിച്ചതെന്നും പ്രധാനമന്ത്രിയെ താഴ്‌ത്തിക്കെട്ടിയതിനു പിന്നില്‍ സോണിയക്ക് പങ്കുണ്ടെന്നും അദ്വാനി ആരോപിച്ചു.
കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും, തന്റെ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. ഇതോടെ ഓര്‍ഡിനന്‍സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ തന്നെയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ഓര്‍ഡിനന്‍സ് ശുദ്ധ വിവരക്കേടാണെന്നും അത് വലിച്ചെറിയണമെന്നും രാഹുല്‍ പ്രസ്‌താവിച്ചത്.
പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് രാഹുല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി പരസ്യമായി തന്റെ നീരസം പ്രകടിപ്പിച്ചു. രണ്ടുതവണ ചര്‍ച്ചചെയ്‌താണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും, രാഹുലിന്റെ മനസില്‍ എന്താണെന്ന് അറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകളുടെ വായ മൂടിക്കെട്ടാന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്‌ചകള്‍ കണ്ടിട്ടുള്ള തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നിരാശപ്പെടുത്തില്ല. കൂടാതെ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമല്ലെന്നും പ്രധാനമന്ത്രി തിരിച്ചടിച്ചിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തി രാഹുലുമായി കൂടിക്കാഴ്‌ച നടത്തുകയും പിന്നീട് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലും, മന്ത്രിസഭായോഗത്തിലും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമാകുകയും ആയിരുന്നു.
https://www.facebook.com/Malayalivartha






















