ഇന്ത്യയെ തോല്‍പിക്കുക അത്ര എളുപ്പമല്ല: സച്ചിന്‍

ഇന്ത്യ ഇത്തവണ കുട്ടിക്രിക്കറ്റിലെ ചാമ്ബ്യന്‍മാരാകുമെന്ന് മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യ ഒരു സന്തുലിത ടീമാണ്. ഇത്തവണ ട്വന്റി20 ലോകകപ്പ് നേടാനുളള എല്ലാ സാധ്യതയും ഇന്ത്യക്കുണ്ട്. യുവ നിരയ്‌ക്കൊപ്പം യുവരാജ്,നെഹ്‌റ, ഹര്‍ഭജന്‍ എന്നിവരടങ്ങുന്ന പരിചയസമ്ബന്നര്‍ കൂടെയെത്തുമ്‌ബോള്‍ ഇന്ത്യയെ തോല്‍പിക്കുക അത്ര എളുപ്പമായിരിക്കില്ല എന്നും സച്ചിന്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ജസ്പ്രീത് ഭുംറയുടെ പ്രകടനത്തെ സച്ചിന്‍ പ്രശംസിച്ചു. ഭുംറ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മനോഹരമായി ബൗള്‍ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയ്‌ക്കെതിരെയുളള ട്വന്റി20 പരമ്ബര 30ന് തൂത്തുവാരിയ ഇന്ത്യന്‍ ടീം അവിശ്വസിനീയ പ്രകടനമാണ് പുറത്തെടുത്തതെന്നും സച്ചിന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























