പ്രിന്‍സിപ്പലിനെ വെട്ടികൊലപ്പെടുത്തിയ സംഭവം; കന്യാകുമാരി ജില്ലയിലെ എല്ലാ കോളേജുകളും അടച്ചിട്ടു

തൂത്തുക്കുടിയിലെ കോളജ് അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കന്യാകുമാരി ജില്ലയിലെ മുഴുവന്‍ കോളജുകളും അടച്ചിട്ടു. വ്യാഴാഴ്‌ചയാണ് തൂത്തുക്കുടിയിലെ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായ സുരേഷിനെ മൂന്നംഗ വിദ്യാര്‍ഥിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായ മൂന്നു വിദ്യാര്‍ഥികളയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തതിനെ തുടര്‍ന്നുണ്ടായ വിദ്വേഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
https://www.facebook.com/Malayalivartha