ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത്: കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികള്‍ക്ക് നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്കു വിട്ടു നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലില്‍ അവകാശവാദം ഉന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നല്‍കിയ ഹര്‍ജി കോടതി തള്ളി. തൊണ്ടി മുതല്‍ തമിഴ്നാട് സര്‍ക്കാരിനു വിട്ടു നല്‍കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
2004ലായിരുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റര്‍ ചെയ്തത്. സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലായിരുന്നു കേസ്. കേസില്‍ 100 കോടി രൂപ പിഴയും 4 വര്‍ഷം തടവും ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്തംബര്‍ 27നായിരുന്നു ജയലളിതയ്‌ക്കെതിരായ ശിക്ഷാ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ 2015ല്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.
800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, വജ്രാഭരണങ്ങള്‍, പട്ടു സാരികള്‍, 750 ചെരുപ്പുകള്‍, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ തുടങ്ങിയവയാണ് ജയലളിതയില്‍ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്ക്കെതിരെയുള്ള ആരോപണം.
https://www.facebook.com/Malayalivartha