പ്രസവിച്ച് കിടക്കുന്നവരേയും വിടാത്ത സാമൂഹ്യവിരുദ്ധരുടെ നാടോ ഇന്ത്യ?ഇതാ നാടിന് നാണക്കേടായി വേറിട്ടൊരു ബലാത്സംഗ കഥ

ചണ്ഡിഗഢില്‍ രാജ്യത്തെ നടുക്കി വീണ്ടുമൊരു ബലാത്സംഗക്കേസ് കൂടി. പ്രസവത്തിനുശേഷം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയാണു ലൈംഗികപീഡനത്തിന് ഇരയായത്.
ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പീഡനത്തിനിരയായത്.
പ്രസവത്തിനു ശേഷം നില വഷളായതിനെ തുടര്‍ന്നായിരുന്നു 22കാരിയായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ എത്തിയ ആള്‍ കൃത്യത്തിനുശേഷം കടന്നുകളയുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഐപിസി 376 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ഇരയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സംഭവം നടക്കുമ്പോള്‍ ഒരു സ്റ്റാഫുപോലും ഐസിയുവില്‍ ഉണ്ടായിരുന്നില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























