ആത്മധൈര്യം കൈവിടാതെ ധീരജവാന്‍ മുന്നോട്ട്

പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഭീകരാക്രമണത്തില്‍ നമ്മുക്ക് നഷ്ടമായത് എട്ട് ധീരജവാന്മാരെയാണ്. അക്കൂട്ടത്തില്‍ മാരകമായി മുറിവേറ്റയാളാണ് ഗാര്‍ഡ് കമാന്‍ഡോ ശൈലേഷ് ഗൗര്‍.
ആറു വെടിയുണ്ടകളാണ് പോരാട്ടത്തിനിടയില്‍ സൈലേഷിന്റെ ദേവത്ത് തുളഞ്ഞു കയറിയത്. അതുവകവെയ്ക്കാതെ ശൈലേഷ് ഭീകരവാദികളുമായി തളര്‍ന്നുവീഴും വരെ പോരാടി.
അടിവയറിന് മാരകമായ പരുക്കേറ്റിട്ടും തന്റെ യൂണിറ്റിലേക്ക് ഭീകരവാദികളെ കടത്തിവിടാതെയാണ് സൈലേഷ് പോരാടിയത്. പത്താന്‍കോട്ടെ മിലട്ടറി ആശുപത്രിയില്‍ ശൈലേഷിനെ ചികിത്സിച്ച ഡോക്ടറുമാര്‍ക്ക് ഇദ്ദേഹം എങ്ങനെ മരണത്തെ അതിജീവിച്ചു എന്നുള്ളത് അതിശയമാണ്.
നാലു വെടിയുണ്ടകള്‍ പുറത്തെടുത്തെടുത്തപ്പോള്‍ തന്നെ ആന്തരിക രക്തശ്രാവത്തിലൂടെ ഏകദേശം മൂന്ന് ലിറ്റര്‍ രക്തം സൈലേഷിന് നഷ്ടമായിരുന്നു. ശൈലേഷിന്റെ ആത്മധൈര്യത്തിനു മുന്നില്‍ പക്ഷെ മരണം തോറ്റു. 2010ലാണ് ശൈലേഷ് ഗൗര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേരുന്നത്. സൈലേഷ് സ്വന്തം യൂണിറ്റിനൊപ്പം സുഖം പ്രാപിച്ചുവരുന്ന താമസിയാതെ ചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























