കോടിക്കണക്കിനു രൂപ കിട്ടാക്കടമായി എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ഏതെല്ലാം വന്‍കിടക്കാര്‍ക്കു വേണ്ടിയാണെന്നു സുപ്രീംകോടതി

കോടിക്കണക്കിനു രൂപ കിട്ടാക്കടമായി എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ഏതെല്ലാം വന്‍കിടക്കാര്‍ക്കു വേണ്ടിയാണെന്നു സുപ്രീംകോടതി. 500 കോടിയില്‍ കൂടുതല്‍ കിട്ടക്കടമുള്ളവരുടെ പട്ടിക നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടു കോടതി നിര്‍ദേശിച്ചു. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ 1.14 കോടി രൂപയുടെ കിട്ടാക്കടം രാജ്യത്തെ 29 പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളാനുള്ള തീരുമാനത്തിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എട്ടാഴ്ചയ്ക്കുള്ളില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനാണു ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ നിര്‍ദേശിച്ചത്. അഞ്ച് വര്‍ഷത്തിനിടെ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ വിശദാംശങ്ങളും സമര്‍പ്പിക്കണം. മതിയായ വായ്പ തിരിച്ചുപിടിക്കല്‍ സംവിധാനത്തിന്റെയോ മാര്‍ഗനിര്‍ദേശത്തിന്റെയോ കൂടാതെ പൊതുമേഖല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എങ്ങനെയാണു വന്‍തോതില്‍ വായ്പകള്‍ നല്‍കിയിട്ടുള്ളതെന്നു വ്യക്തമാക്കണം. വന്‍കിട കുടിശിക പരിച്ചെടുക്കാന്‍ എന്തു നടപടിയാണ് ബാങ്കുകളും സര്‍ക്കാരും സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനു ലഭിച്ച മറുപടിയിലാണ് പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ 1.14 ലക്ഷം കോടി രൂപ കടം എഴുതിത്തള്ളുന്ന കാര്യം പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























