ചുവപ്പ് കാര്‍ഡ് കാണിച്ചതിന് ഫുട്‌ബോള്‍ താരം റെഫറിയെ വെടിവച്ച് കൊന്നു

ചുവപ്പ് കാര്‍ഡ് കാണിച്ചതിന് ഫുട്‌ബോള്‍ താരം റെഫറിയെ വെടിവച്ച് കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവമുണ്ടായത്. സീസര്‍ ഫ്‌ളോറസ് എന്ന 48 കാരനായ റെഫറിയാണ് കൊല്ലപ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമായി വന്ന് റെഫറിയെ വെടിവയ്ക്കുകയായിരുന്നു. റെഫറിയെ കൂടാതെ മറ്റൊരും താരത്തിനിട്ടും ഇയാള്‍ വെടിവച്ചു. നെഞ്ചില്‍ വെടികൊണ്ടെങ്കിലും താരം രക്ഷപെട്ടു.
ഫൗള്‍ കാണിച്ചതിനാണ് താരത്തെ ഫ്‌ളോറസ് പുറത്താക്കിയത്. തുടര്‍ന്ന് കുപിതനായ താരം ബാഗില്‍ നിന്നും തോക്ക് എടുത്ത് കളിക്കിടയിലേക്ക് ഓടി വരികയും ആദ്യം റെഫറിയെയും പിന്നീട് മറ്റൊരു താരമായ വാള്‍ട്ടര്‍ സരറ്റെയെയും വെടി വയ്ക്കുകയായിരുന്നു. റെഫറിക്ക് നേരെ മൂന്ന് പ്രാവശ്യം പ്രതി വെടിയുതിര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























