പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 13ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
മോദിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ . ഫ്രാന്‍സില്‍ 10,11 തീയതികളില്‍ നടക്കുന്ന എ.ഐ ഉച്ചകോടിക്കു ശേഷമായിരിക്കും മോദി വാഷിംഗ്ടണിലേക്ക് പോകുന്നത്.
ഫെബ്രുവരി 12ന് വൈകിട്ടാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്.
വൈറ്റ് ഹൗസില്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ മോദി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരിഫ് വിഷയം, അനധികൃത കുടിയേറ്റം എന്നിവയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്താനും സാധ്യത.
"
https://www.facebook.com/Malayalivartha