ശ്രീനഗറിലെ ബിസിനസ് സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളുമടക്കം മിക്കവാറും കടകളും അടഞ്ഞു കിടക്കുന്നു...പൊതുഗതാഗതവും നിലച്ചു

ശ്രീനഗറിലെ ബിസിനസ് സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളുമടക്കം മിക്കവാറും കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന അപൂര്‍വം കടകള്‍ മാത്രമാണ് തുറന്നത്. പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അടച്ചു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം റിസോര്‍ട്ടിലെ ബൈസരന്‍ പുല്‍മേടുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക-മത സംഘടനകള്‍, വ്യാപാര സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവരാണ് കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി), പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അപ്നി പാര്‍ട്ടി എന്നിവ ബന്ദിനെ അനുകൂലിച്ചു.
https://www.facebook.com/Malayalivartha