ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സായുധസേന ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നേടി നല്‍യെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്. രാജ്യം ഒന്നടങ്കം ഇന്ത്യന്‍ സായുധസേനയോട് നന്ദി പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സേന ഭീകരര്‍ ഇല്ലാതാക്കിയവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കി. ഭീകരര്‍ക്കും യജമാനര്‍ക്കും ഒളിത്താവളങ്ങള്‍ സുരക്ഷിതമല്ലെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദൂര്‍.സ്വന്തം മണ്ണില്‍ ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യക്ക് എന്തുചെയ്യാനാവുമെന്ന് ലോകം കണ്ടു. ഭീകരതയ്ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഓപ്പറേഷനില്‍ ഇന്ത്യ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടില്ല.
പ്രതിരോധരംഗത്ത് രാജ്യത്തിന്റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താന്‍ കഴിയേണ്ടതുണ്ട്. അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാന്‍ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈല്‍ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ തങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ല. പാക്കിസ്ഥാന്‍ ഇന്ത്യയിലെ സാധാരണക്കാരെയും ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും പള്ളികളെയും ആക്രമിക്കാന് ശ്രമിച്ചു. പാക്കിസ്ഥാനുള്ളില്‍ ചെന്ന് സായുധ സേന മറുപടി നല്‍കി.ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മള്‍ സൈനികരംഗത്തെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിര്‍മാണരംഗത്ത് നിര്‍ണായക ചുവടുവയ്പ്പാണ് ഈ നിര്‍മാണ ശാല. ഇത് വരെ ഈ ബ്രഹ്മോസ് ടെസ്റ്റിംഗ്, നിര്‍മാണ ശാലയില്‍ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തി.അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംങ് .
https://www.facebook.com/Malayalivartha