എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭായോഗം ഇന്ന്...

സഹ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭായോഗം ഇന്ന് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വൈകുന്നേരം 4.30 നാണ് യോഗം ചേരുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായിട്ടാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നത്.
യോഗത്തില്‍ പഹല്‍ഹാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.സഹ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗമാണിത്. 33രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണുകയും ചെയ്യും.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതിനിധി സംഘങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്ന നിലയിലായിരിക്കും പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha