വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാനറാ ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറായ മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ജാഫര്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നൗഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജാഫര്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
നൗഷാദ് യുവാവിന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലീസുകാരന്‍ ജാഫറിനെ സ്‌റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇത് വിവാദമായതോടെ നൗഷാദിനെ മഞ്ചേരി ട്രാഫിക് സ്‌റ്റേഷനില്‍ നിന്ന് മലപ്പുറം ആംഡ് ഫോഴ്‌സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. പൊതുമദ്ധ്യത്തില്‍ അപമര്യാദയായി പെരുമാറി, പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുര്‍വിനിയോഗമാണ്, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.
ഇന്നലെ ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെ ഡ്രൈവറായ ജാഫര്‍ കാക്കി യൂണിഫോം ധരിച്ചില്ല എന്നുപറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. ആദ്യം 250 രൂപ പിഴ ചുമത്തിയതിനുശേഷം പിന്നീട് പ്രിന്റ് എടുത്തപ്പോള്‍ അതില്‍ 500 ആയിരുന്നു കാണിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ കരണത്തടിക്കുകയായിരുന്നുവെന്ന് ജാഫര്‍ പറയുന്നു. ബാങ്കില്‍ നിന്ന് പണവുമായെത്തിയ വാഹനം വഴിയില്‍ തടഞ്ഞിട്ടതിനുശേഷം പൊലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോവുകയും പരാതിയില്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തതായാണ് ജാഫറിന്റെ പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























