ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുറിയില്‍ പൂട്ടിയിട്ടതിന് ശേഷം ഭാര്യ സ്പനയെ ഭര്‍ത്താവ് രവിശങ്കര്‍ കൊലപ്പെടുത്തുകയായിരുന്നു. രവിശങ്കര്‍ തന്നെയാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, തുടര്‍ച്ചയായ വഴക്കിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ അകന്നുകഴിയുകയായിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലാണ് സപ്ന താമസിച്ചിരുന്നത്. ഇന്ന് രാവിലെ സപ്നയെ കാണാനെത്തിയ രവി സപ്നയോട് സംസാരിക്കാനായി ഒന്നാം നിലയിലെ മുറിയിലേക്ക് കൊണ്ട് പോകുകയും കുത്തിക്കൊലപ്പടുത്തുകയുമായിരുന്നു. മുറിയില്‍ നിന്ന് നിലവിളികള്‍ കേട്ടതിനെ തുടര്‍ന്ന് സപ്നയുടെ കുടുംബാംഗങ്ങളും അയല്‍ക്കാരും ഓടിയെത്തി. ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും രവി അകത്തുനിന്ന് പൂട്ടിയിരുന്നു.
രവിശങ്കര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തല്ലിപ്പൊളിക്കുകയായിരുന്നു. ഈ സമയത്ത് മൃതദേഹത്തിന് സമീപം കിടക്കുകയായിരുന്നു പ്രതി. സപ്നയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രവിശങ്കര്‍ സപ്നയുടെ കഴുത്ത് അറുക്കുകയും മരിച്ചതിനുശേഷം പലതവണ കുത്തുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























