തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം കവര്‍ന്നത് 1250 പവന്‍

തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവന്‍ കവര്‍ന്നു. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആര്‍കെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവര്‍ച്ച.
ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വര്‍ണവുമായി ഡിണ്ടിഗലിലെത്തി ബാക്കി സ്വര്‍ണവുമായി മടങ്ങുമ്പോഴായിരുന്നു സംഭവം. തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിക്കുമ്പോള്‍ അജ്ഞാത സംഘം മുകളുപൊടിയെറിഞ്ഞ് കാറിന്റെ ജീവനക്കാരെ ആക്രമിച്ച ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. മാനേജര്‍ ഉടന്‍ സമയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റവാളികളെ പിടികൂടാന്‍ നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha