കെ.എസ്.യു തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം... മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്

മുഖംമൂടി അണിയിച്ച് വിദ്യാര്‍ഥി നേതാക്കളെ കോടതിയില്‍ കൊണ്ടുപോയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് .
വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ല സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. മുഖംമൂടിയും വിലങ്ങും അണിയിച്ചാണ് ഇവരെ വടക്കാഞ്ചേരി കോടതിയില്‍ പൊലീസ് ഹാജരാക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടായിരുന്നു.
അതേസമയം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനൊടുവില്‍ അറസ്റ്റ് ചെയ്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഒടുവില്‍ ഇടക്കാല ജാമ്യം. നാല് മണിക്കൂറിലധികം വടക്കാഞ്ചേരി കോടതി പരിസരത്തെ ഗ്രൗണ്ടില്‍ കാത്തുനിര്‍ത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.അര്‍ധരാത്രി 12ഓടെ മജിസ്‌ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha