12കാരിയെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച സംഘം പിടിയില്‍

12 വയസുകാരിയെ വാട്ട്‌സ്ആപ്പില്‍ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക വിജയനഗരയില്‍ ശോഭ, ആണ്‍ സുഹൃത്ത് തുളസീകുമാര്‍ എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായി ആര്‍ത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു കുട്ടിയെ വില്‍പ്പനക്ക് വെച്ചത്. വലിയൊരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെ ഉടനെ പിടികൂടാനാകുമെന്നുമാണ് വിജയനഗരം പൊലീസ് പ്രതീക്ഷിക്കുന്നത്.
ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ആണ് വാട്ട്‌സാപ്പിലൂടെ പ്രതികള്‍ വില്‍പ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലര്‍ത്തിയാല്‍ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം. വാട്ട്‌സ്ആപ്പിലൂടെ പെണ്‍കുട്ടിയെ വില്‍പ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നില്‍ വലിയൊരു റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ വില്‍പ്പനക്ക് വെച്ച സംഘം പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന ചിലരുടെ രക്ഷിതാക്കളുമായി പ്രതിള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വില്‍പ്പനക്കുണ്ടെന്നും ലൈംഗിക ബന്ധം പൂലര്‍ത്തിയാല്‍ മാനസിക രോഗം മാറുമെന്നും പറഞ്ഞ് പലരെയും ഇവര്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഇതോടെയാണ് ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ പിടിയിലായ ശോഭയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയെ മൈസൂരുവിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ധാരണപ്രകാരം ശോഭയും തുളസികുമാറും പെണ്‍കുട്ടിയുമായി മൈസൂരുവിലെത്തി. പൊലീസിനെ വിവരമറിയിച്ചാണ് സംഘമെത്തിയത്. ശോഭയെയും കുട്ടിയേയും കണ്ടതിന് ശേഷം പൊലീസെത്താനായി കാത്തിരുന്നു. കുട്ടിക്ക് പറഞ്ഞ വില കുറക്കണമെന്ന് പറഞ്ഞാണ് സന്നദ്ധ സംഘടന പ്രതിനിധികള്‍ പ്രതികളെ പിടിച്ച് നിര്‍ത്തിയത്.
ഇതിനിടെ പൊലീസ് സ്ഥലത്തെത്തി ശോഭയേയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കുട്ടി തന്റെ മകളാണെന്നാണ് ശോഭ ആദ്യം പറഞ്ഞത്. പിന്നീട് മരുമകളാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇത് കള്ളമാണെന്ന് മനസിലായി. ഈ കുട്ടി എങ്ങനെ ഇവരുടെ കൈകളിലെത്തി എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ വലിയ മാഫിയ പിന്നിലുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പെണ്‍കുട്ടിയെ വില്‍ക്കാനായി കുടുംബാംഗങ്ങളുമായി സംസാരിച്ചത് പിടിയിലായ ശോഭയും തുളസി കുമാറുമല്ല. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























