പ്രവാസിയായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മഞ്ജുവാണ് (27) കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ധര്‍മ്മശിലം (30) ആത്മഹത്യ ചെയ്യുകയായിരുന്നു. ഗള്‍ഫില്‍ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു ധര്‍മ്മശിലം. ബംഗളൂരുവിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഞായറാഴ്ചയാണ് സംഭവം നടന്നത്.
2022 സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മഞ്ജുവിന്റെ അച്ഛന്‍ പെരിയസ്വാമിയോടൊപ്പം വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഏകദേശം 9.30ഓടെയാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ പെരിയസ്വാമി കണ്ടെത്തുന്നത്. കിടക്കയില്‍ കിടന്ന മഞ്ജുവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ധര്‍മ്മശിലത്തെ ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.
https://www.facebook.com/Malayalivartha























