വിമാനത്തിലെ ടോയ്‌ലറ്റില്‍ പുകവലിച്ച യാത്രക്കാരനെതിരെ കേസ്

ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെ ടോയ്‌ലറ്റില്‍ പുകവലിച്ച യാത്രക്കാരനെതിരെ കേസ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6E1466 വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ വച്ച് പുകവലിച്ച ഹൈദരാബാദ് സ്വദേശി എസ് ഗംഗാറാമിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് യാത്രക്കരനെതിരെ നടപടിയെടുത്തത്.
യാത്രാമദ്ധ്യേ ഇയാള്‍ വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ കയറി സിഗരറ്റ് വലിക്കുകയായിരുന്നു. ടോയ്‌ലറ്റിന്റെ പുറത്തേക്ക് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്തിലെ ജീവനക്കാര്‍ ജാഗരൂകരായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന സിഗരറ്റുകളും ലൈറ്ററും ജീവനക്കാര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























