ആദ്യമായി പ്രതികരിച്ച് ടിവികെ അധ്യക്ഷകനും നടനുമായ വിജയ്..ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും സത്യം പുറത്ത് വരുമെന്നും വിജയ്.. വിജയ് ദുരന്തത്തില്‍ ഗൂഡാലോചന സംശയിക്കുകയും ചെയ്യുന്നുണ്ട്...

ഒടുവിൽ പ്രതികരിച്ച് വിജയ് . കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് ടിവികെ അധ്യക്ഷകനും നടനുമായ വിജയ്. ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും സത്യം പുറത്ത് വരുമെന്നും വിജയ് പറഞ്ഞു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മാറ്റാന്‍ കഴിയില്ല. ഉടനെ എല്ലാവരെയും കാണാനെത്തുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.കരൂരില്‍ വിജയ് നേതൃത്വം നല്‍കിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചതിന് പിന്നാലെ ഒന്നു മിണ്ടാതെ വിജയ് ചെന്നൈയിലേക്കു മടങ്ങിയത്
വലിയ വിവാദമായിരുന്നു. അന്ന് എക്‌സില്‍ ഒരു കുറിപ്പ് മാത്രം പങ്കുവെച്ചായിരുന്നു വിജയ്‌യുടെ പ്രതികരണം. ദുരന്തമുണ്ടായി മൂന്നു ദിവസത്തിനു ശേഷമാണ് എക്‌സിലൂടെ നേരിട്ടു പ്രതികരിക്കുന്നത്.ദുരന്തം നടന്ന ദിവസം തന്നെ കരൂരിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പോയില്ലെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.തെറ്റ് ചെയ്തിട്ടില്ല. ആരെയെങ്കിലും ബലിയാടാക്കണം എന്നാണെങ്കില്‍ അത് ഞാനായിക്കോട്ടെ. എന്റെ ഒപ്പം പ്രവര്‍ത്തിക്കുന്നവരെ വെറുതെ വിടൂ.
രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. സത്യം പുറത്ത് വരുമെന്നും വിജയ് പറയുന്നു.ഹൃദയം വേദന കൊണ്ടു പിടയുകയാണ്. തന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് അത്രയും പേര്‍ ഒഴുകിയെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചത്. ദുരന്തത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നു പറഞ്ഞ വിജയ് ദുരന്തത്തില്‍ ഗൂഡാലോചന സംശയിക്കുകയും ചെയ്യുന്നുണ്ട്. വളരെ വികാരാധീനനായാണ് വിജയ് വീഡിയോ സന്ദേശത്തില്‍ സംസാരിക്കുന്നത്.ഏതായാലും അന്വേഷണം ഒരു സൈഡിലൂടെ പുരോഗമിക്കുകയാണ് .
https://www.facebook.com/Malayalivartha























