ആര്‍ച്ച് തകര്‍ന്നുവീണ് ഒന്‍പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

താപ വൈദ്യുതി നിലയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ ആര്‍ച്ച് തകര്‍ന്നുവീണ് ഒന്‍പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പത്തിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. എന്നൂരിലെ താപ വൈദ്യുതി നിലയത്തില്‍ നിര്‍മ്മാണത്തിലിരുന്ന ആര്‍ച്ച് 30 അടി ഉയരത്തില്‍ നിന്ന് തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സമയം ഇവിടെ ജോലിയിലുണ്ടായിരുന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇതിനടിയില്‍ പെട്ടുപോയി.പത്തിലധികം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വടക്കന്‍ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനായ ജെ രാധാകൃഷ്ണന്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. യഥാര്‍ത്ഥ അപകടകാരണം ഇനിയും വ്യക്തമല്ലെന്ന് ആവഡി പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ നിന്നും അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























