ഗുജറാത്തിലെ കച്ച് ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന് പിന്നാലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ...

ഗുജറാത്തിലെ കച്ച് ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന് പിന്നാലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും. നഗരത്തിലെ പ്രധാന റോഡുകളടക്കം നിശ്ചലമായതിന് പുറമേ റോഡ്–വ്യോമ ഗതാഗതത്തെയും മഴ ബാധിച്ചു. അടുത്ത മൂന്നുദിവസങ്ങളിലും കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ നഗരത്തിൽ കേന്ദ്രകാലാവസ്ഥ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വ രാവിലെ വരെ തെളിഞ്ഞ കാലവസ്ഥയായിരുന്നുവെങ്കിലും പൊടുന്നനെ കാർമേഘം മൂടി. പിന്നാലെയാണ് പേമാരി പെയ്‌തിറങ്ങിയത്. കനത്ത ചൂടിൽ മഴ ആശ്വാസമായെങ്കിലും പൂജ ആഘോഷത്തിന് തയ്യാറെടുത്ത ഡൽഹിക്കാർക്ക് തിരിച്ചടിയായി മാറി.
ഡൽഹിക്ക് പുറമേ നോയിഡ, ഗാസിയാബാദ് , ഗുരുഗ്രാം എൻസിആർ നഗരങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഗതാഗതം സ്‌തംഭിച്ചതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. നിരവധി ആഭ്യന്തര വിമാനസർവീസുകളെ പേമാരി ബാധിക്കുകയും ചെയ്യും.
"https://www.facebook.com/Malayalivartha























